"വേട്ടക്കാര്‍
പക്ഷികളെയെന്ന പോലവേ
വേട്ടയാടുന്നു
ദുഷ്ടര്‍ ശിഷ്ടരെ
ആകയാല്‍
പക്ഷികളെപ്പോല്‍ പറന്നിടാം
വേഗമൊളിക്കാം
മലമുകളില്‍
ദുര്‍ജനമീനാടിന്‍
ശാന്തി തകര്‍ത്തെന്നാല്‍
സജ്ജനങ്ങള്‍
പിന്നെ എന്തുചെയ്യും?”
ഇച്ചോദ്യമെന്നോട്
നിങ്ങള്‍ ചോദിച്ചെന്നാ-
ലുത്തരം:
എന്‍
ദൈവമെന്നഭയം!
സര്‍വേശന്‍
തന്നാലയത്തില്‍ വസിക്കുന്നു
സ്വര്‍ഗ്ഗത്തിലത്രേ
തന്‍ സിംഹാസനം
കാണുന്നവിടുന്ന്
മാനവരെയാകെ
കാണുന്നതിസൂക്ഷ്മമായവരെ
ശിഷ്ടരേയും
ദുഷ്ടരേയും
സര്‍വേശ്വരന്‍
വെവ്വേറെ
ശോധിച്ചറിഞ്ഞിടുന്നു
തീക്കനലും
കത്തും ഗന്ധകവും നാഥന്‍
വേഗത്തില്‍
ദുഷ്ടര്‍മേല്‍ വര്‍ഷിച്ചിടും
സര്‍വേശന്‍
നീതിമാനാകയാല്‍ നീതിപ്ര-
വൃത്തികളില്‍
പ്രസാദിച്ചിടുന്നു
സജ്ജനത്തെയേറ്റമിഷ്ടപ്പെടും
നാഥന്‍
ദര്‍ശിച്ചിടുമവര്‍
ദൈവമുഖം
No comments:
Post a Comment