ഈശ്വരാ
ഞങ്ങളെ സംരക്ഷിക്കേണമേ
ഇല്ലാതെയാകുന്നു
ദൈവഭക്തര്‍
കാണുവാനില്ലാതെയായി
വിശ്വസ്തരെ
വ്യാജം
ചൊല്‍വോര്‍ക്കൊട്ടും പഞ്ഞമില്ല
ഉണ്ടവര്‍ക്കെപ്പോഴും
നാവില്‍ മുഖസ്തുതി
ഉണ്ട്
ഹൃദയത്തില്‍ വഞ്ചനയും
ഛേദിക്ക
നാഥാ മുഖസ്തുതിയോതിടും
ചുണ്ടുകളും
വമ്പ് ചൊല്ലും നാവും
വീമ്പടിക്കുന്നവര്‍,
"നാവാല്‍
വിജയിക്കും
ചുണ്ടുകള്‍
ഞങ്ങള്‍ക്ക് രക്ഷയേകും"
ചുറ്റി
നടക്കുന്നെല്ലായിടത്തുമവര്‍
ദുഷ്ടതയെ
പ്രകീര്‍ത്തിച്ചുകൊണ്ട്
ചൊല്ലുന്നു
നാഥന്‍,
"ദരിദ്രരെളിയോര്‍ക്ക്
സംരക്ഷയേകുവാന്‍
വന്നിടും ഞാന്‍"
താവക
വാഗ്ദാനം നിര്‍വ്യാജമാകുന്നു
ഏഴുവട്ടം
കാച്ചും വെള്ളി പോലെ
No comments:
Post a Comment