സങ്കീര്‍ത്തനം:13

എത്രനാളെന്നെ മറന്നിടുമീശ്വരാ
യെന്നേയ്ക്കുമായ് വിസ്മരിച്ചിടുമോ?

എത്രനാളെന്നില്‍ നിന്നും മറയ്ക്കും മുഖ-
മെത്രനാള്‍ ദുഃഖം സഹിക്കണം ഞാന്‍?
എത്രനാള്‍ ശത്രു ജയം നേടുമെന്റെമേ-
ലുത്തരമേക നാഥാ ദയവായ്

മൃത്യു പുല്‍കാതെ തെളിയിക്കെന്‍ കണ്‍കളെ
യെന്നിലെന്‍ വൈരികളാഹ്ലാദിക്കാ
കീഴടക്കിയെന്നെയെന്നെന്‍ രിപുക്കള്‍ ചൊ-
ന്നീടുവാന്‍ സംഗതിയാക്കരുതേ

താവക സ്നേഹത്തിലാശ്രയിക്കുന്നു ഞാന്‍
താവക രക്ഷയിലാനന്ദിപ്പേന്‍
നാഥനെയെന്നാളും പാടിപ്പുകഴ്ത്തുവേന്‍
നാഥനതാല്‍ കാത്തിടുന്നുവെന്നെ 

No comments:

Post a Comment