ആര്‍
തവ കൂടാരത്തില്‍ വാസം
ചെയ്യുമീശ്വരാ?
ആര്‍
തവ പാവനമാം ഗിരിമേല്‍ വാസം
ചെയ്യും?
നീതിനിഷ്ഠയോടെ
നിഷ്ക്കളങ്കരായി പര-
മാര്‍ഥതയോടെ
സത്യം മാത്രം ചൊല്ലി ജീവിപ്പോര്‍
ആരെയും
ദ്രോഹിക്കയോ അപമാനിക്കുകയോ
ദൂഷണം
ചൊല്ലുകയോ ചെയ്യാതെ ജീവിപ്പവര്‍
ദുഷ്പ്രവൃത്തി
ചെയ് വോരെ നിന്ദ്യരായ്ക്കാണുകയും
സല്‍പ്രവൃത്തി
ചെയ് വോരെയാദരിക്കയും ചെയ്
വോര്‍
ഏറെ
നഷ്ടം വന്നാലും വാക്ക്
പാലിക്കുന്നവര്‍
പാവങ്ങളോടൊട്ടും
പലിശ വാങ്ങിടാത്തവര്‍
അല്‍പ്പലാഭത്തിന്നായി
നിരപരാധികളെ
വഞ്ചനയിലകപ്പെടുത്താതിരിക്കുന്നവര്‍
ഇവ്വിധം
ജീവിക്കുവോര്‍ സുരക്ഷിതരായിടും
സര്‍വേശനോട്
കൂടെ വാസം ചെയ്തിടും നിത്യം
No comments:
Post a Comment