കേട്ടാലും
നീതിക്കായുള്ളൊരെന്‍ യാചന
നാഥാ
ശ്രവിച്ചാലുമെന്‍ വിലാപം
കേട്ടാലും
നിഷ്കപടം മമ യാചന
ഞാനൊരു
നിര്‍ദ്ദോഷി തന്നെയത്രേ
എന്മനമിന്നൊന്ന്
നന്നായ് പരീക്ഷിച്ചാല്‍
തിന്മയേതും
കണ്ടെത്തില്ലവിടെ
താവക
ചട്ടങ്ങള്‍ പാലിച്ചു ഞാന്‍
സദാ
താവക
പാതയില്‍ സഞ്ചരിച്ചു
ചെയ്തില്ലധരങ്ങളാലും
ഞാന്‍ പാപങ്ങള്‍
പിന്‍ചെന്നില്ലക്രമപാതയും
ഞാന്‍
തന്നിരയെക്കീറിക്കൊല്ലുവാന്‍
വെമ്പിടും
സിംഹത്തെപ്പോലെയാണെന്‍
രിപുക്കള്‍
ആക്രമിക്കാന്‍
മറവിങ്കല്‍ പതിയിരി-
ക്കും
സിംഹക്കുട്ടികളെന്ന പോലെ
എന്നെ
വളയും ദുഷ്ക്കര്‍മ്മികളില്‍
നിന്നും
കൊല്ലാനൊരുങ്ങും
രിപുവില്‍ നിന്നും
കണ്ണിലെയുണ്ണി
പോലെന്നെ കാത്തീടുക
സംരക്ഷിച്ചാലും
ചിറകുകളാല്‍
No comments:
Post a Comment