സ്നേഹിക്കുന്നേന്‍
ശക്തിയെനിക്കരുളിടുമീശ്വരനെ
താനെന്നഭയശിലയും
രക്ഷാദുര്‍ഗ്ഗവും
ഞാനഭയം
പ്രാപിച്ചിടും പാറയുമെന്‍
പരിചയു-
മെന്‍
രക്ഷയുമെന്നഭയസങ്കേതവും
താന്‍
വിനാശത്തിന്‍
പ്രവാഹങ്ങളൊഴുകിയെന്‍
തലയ്ക്ക് മേല്‍
മരണത്തിന്‍
പാശങ്ങളായ് വരിഞ്ഞിടുന്നു
പാതാളപാശങ്ങള്‍
പിടികൂടി വരിഞ്ഞു മുറുക്കി
ചുറ്റിയെന്നെ
മരണത്തിന്‍ കെണിയിലാക്കി
കഷ്ടതയില്‍
സര്‍വേശനെ വിളിച്ചു ഞാന്‍
വിലപിച്ചു
സ്വര്‍ഗ്ഗോന്നതിയില്‍
നിന്നെന്‍ വിലാപം താന്‍ കേട്ടു
തന്‍
കാതുകളിലെന്നാര്‍ത്തനാദം
പതിച്ചതാം നേരം
കോപിഷ്ഠനായീശന്‍
അതാല്‍ വിറച്ചു ഭൂമി
കാറ്റിന്‍
ചിറകുകളിന്മേല്‍ കെരൂബ്
വാഹനനായി
യതിശീഘ്രം
പറന്നെത്തി രാജാധിരാജന്‍
അസ്ത്രമയച്ചു
താന്‍ ചിതറിച്ചുവെങ്ങും
വൈരികളെ
മിന്നല്‍പ്പിണര്‍
കൊണ്ടവരെ തുരത്തിവിട്ടു
അത്യുന്നതിയില്‍
നിന്നും താന്‍ കരം നീട്ടിപ്പിടിച്ചെന്നെ
പെരുവെള്ളത്തില്‍
നിന്നെന്നെ വലിച്ചെടുത്തു
ശക്തരാകും
ശത്രുക്കളില്‍ നിന്നും
രക്ഷിച്ചെന്നെ നാഥന്‍
നന്മ
ചെയ്ത് തന്‍ മാര്‍ഗ്ഗത്തില്‍
ചരിച്ചതിനാല്‍
എന്‍
കാലുകള്‍ക്കവിടുന്ന്
മാന്‍പേടപോല്‍ വേഗമേകി
പോരിന്‍
മുറകളുമഭ്യസിപ്പിക്കുന്നെന്നെ
വലിയവനാക്കിയെന്നെത്തീര്‍ത്തവിടുത്തെക്കാരുണ്യം
താങ്ങുന്നു
തന്‍ വലങ്കരമെന്നെയെപ്പോഴും
നിര്‍മ്മലനോടീശന്‍
നിര്‍മ്മലതയോടെ വര്‍ത്തിക്കുന്നു
വക്രബുദ്ധിയോട്
ക്രൂരനായും വര്‍ത്തിപ്പൂ
എളിയോരെയുയര്‍ത്തുന്നു
വിശ്വസ്തരെ താങ്ങിടുന്നു
അഹങ്കാരികളെ
താഴ്ത്തി തകര്‍ത്തിടുന്നു
വാഴ്ത്തിപ്പാടുമങ്ങയെ
ഞാന്‍ ജനതകളുടെ മദ്ധ്യേ
സ്തോത്രഗീതങ്ങള്‍
ഞാനെന്നുമാലപിച്ചിടും
No comments:
Post a Comment