സങ്കീര്‍ത്തനം: 2

മന്നരേ നിങ്ങള്‍ വിവേകികളാകുക
മുന്നറിയിപ്പിത് ശ്രദ്ധിക്കുക

സര്‍വേശനും താന്‍ നിയമിച്ച് വാഴിച്ച
ഭൂപാലനുമെതിരേ പ്രഭുക്കള്‍
വാര്‍ക്കുന്നു ഗൂഢമാം തന്ത്രങ്ങള്‍, മോചനം
നേടുവാനായത്നിച്ചീടുന്നവര്‍

ഏറെപ്പരിഹസിക്കുന്നവരെ നാഥന്‍
ശാസിച്ചിടുന്നതിക്രോധമോടെ
"നിര്‍മ്മലപര്‍വതമായിടും സീയോനില്‍
വാഴിച്ചിരിക്കുന്നെന്‍ രാജാവിനെ"

കേട്ടാലുമീശ്വരന്‍ ചെയ്ത വിളംബരം:
ഞാന്‍ ജനിപ്പിച്ച പുത്രന്‍ തന്നെ നീ.
ഭൂലോകമാകെ നിന്‍ വാഴ്ചയിലായിടും
ജാതികള്‍ നിന്നവകാശമാകും"

സേവിക്കുവിന്‍ ഭക്തിപൂര്‍വ്വം സര്‍വേശനെ
ഭീതിപൂര്‍വ്വം തന്നെയാദരിപ്പിന്‍
അല്ലായ്കില്‍ ദൈവക്രോധത്തില്‍ ദഹിച്ചു പോ-

മീശനിലാശ്രയിക്കുന്നോര്‍ ധന്യര്‍ 


No comments:

Post a Comment