സങ്കീര്‍ത്തനം : 20

ദുര്‍ഘടമീസമയത്ത് മഹാരാജാ
ഏകട്ടെ സംരക്ഷ സര്‍വേശ്വരന്‍
സീയോനില്‍ നിന്നും തുണയരുളീടട്ടെ
ത്തരമേകട്ടെ സര്‍വേശ്വരന്‍

കൈക്കൊള്ളട്ടെ വഴിപാടുകളീശ്വര-
നാഹ്ലാദിക്കട്ടെ താന്‍ യാഗങ്ങളില്‍
താവകയിഷ്ടം നിറവേറട്ടെ രാജാ
സാധ്യമായീടട്ടെയുദ്യമങ്ങള്‍

നിശ്ചയമുത്തരമേകിടുമീശ്വര-
നേകും വിജയം വലങ്കരത്താല്‍
ആര്‍പ്പിടുവേനവിടുത്തെ വിജയത്തില്‍
പാറിക്കും ഞങ്ങള്‍ വിജയക്കൊടി

ഏറ്റമഹങ്കരിക്കുന്നു ചിലര്‍ തങ്ങള്‍-
ക്കുള്ള രഥങ്ങളിലശ്വങ്ങളില്‍
എങ്കിലോ ഞങ്ങളഭിമാനം കൊള്ളുന്നു

ഞങ്ങള്‍ക്ക് ദൈവമാം സര്‍വേശനില്‍

No comments:

Post a Comment