നാഥാ
അങ്ങേകിയതാകും വിജയത്തി-
ലേറ്റമാഹ്ലാദിച്ചിടുന്നു
രാജന്‍
രാജന്റെയാഗ്രഹമങ്ങ്
നിറവേറ്റി
യേകീ
മഹത്താമനുഗ്രഹങ്ങള്‍
തങ്കക്കിരീടം
ശിരസ്സിലണിയിച്ചു
ദീര്‍ഘായുസ്സും
ദയയോടെ നല്‍കി
ഏകി
രാജന്ന് മഹത്വവും മാനവു-
മാഹ്ലാദവും
തവ സാന്നിധ്യത്താല്‍
അത്യുന്നതന്‍
തന്നചഞ്ചല സ്നേഹത്താല്‍
നിര്‍ഭയനായിരിക്കുന്നു
രാജന്‍
ആശ്രയിക്കുന്നു
രാജാവ് സര്‍വേശനില്‍
ശത്രുക്കളില്‍
നിന്ന് രക്ഷയേകും
രാജന്നെതിരായ്
രിപുക്കള്‍ നിരൂപിക്കും
ദുഷ്പദ്ധതികള്‍
വിജയിക്കില്ല
എയ്യുമസ്ത്രങ്ങളവര്‍ക്ക്
നേരെ നാഥ-
നോടിക്കും
വേഗത്തില്‍ വൈരികളെ
No comments:
Post a Comment