സങ്കീര്‍ത്തനം: 25

ആരാധിക്കുന്നു ഞാനങ്ങയെയീശ്വരാ
ലജ്ജിതനാകാനിടവരല്ലേ

താവക പാതകളെന്നെപ്പഠിപ്പിക്ക
യെന്നുടെ രക്ഷകനങ്ങ് തന്നെ
നീതിമാര്‍ഗ്ഗേയെളിയോരെ നയിപ്പവന്‍
നല്ലവനും നീതിമാനുമങ്ങ്

എന്നുടെ ദൃഷ്ടികളെപ്പോഴുമങ്ങയില്‍
കാക്കുകെന്‍ കാല്‍കള്‍ കെണിയില്‍ നിന്നും
കാരുണ്യമെന്നോട് നാഥാ കാട്ടീടുക
ഞാനൊരെകാകിയും പീഡിതനും

എന്‍ വേദനയുമെന്‍ കഷ്ടതയുമോര്‍ത്തി-
ട്ടെന്‍ പാപമെല്ലാം ക്ഷമിക്കണമേ
എന്‍ പരമാര്‍ത്ഥതയെന്നെ രക്ഷിക്കട്ടെ

ങ്ങയില്‍ പ്രത്യാശ വയ്ക്കുന്നു ഞാന്‍

No comments:

Post a Comment