സങ്കീര്‍ത്തനം: 27

ഈശ്വരനെന്റെ പ്രകാശമത്രേയെന്റെ
രക്ഷയത്രേ എന്നാധാരമത്രേ

സൈന്യമൊന്നെന്നുടെ നേരേയണഞ്ഞാലു-
മെന്നുള്ളമേതും ഭയപ്പെടില്ല
യുദ്ധമെനിക്കെതിരായി വന്നെന്നാലും
ജീവിച്ചിടും ഭയമില്ലാതെ ഞാന്‍

ഈശ്വരനോടൊരു കാര്യമപേക്ഷിപ്പേ-
നെന്നുള്ളത്തിന്നഭിലാഷമത്
സ്വര്‍ഗ്ഗീയ രാജധാനിയിലവിടുത്തെ
ദാസനായ് പാര്‍ക്കാനനുവദിക്കൂ

താവക സൌന്ദര്യം ദര്‍ശിക്കുവാന്‍ നിത്യം
താവക ഹൃത്തൊന്നറിഞ്ഞിടുവാന്‍
വൈഷമ്യം നേരിടും വേളകളില്‍ നാഥാ
അങ്ങയോടൊന്നിച്ച് യാത്ര ചെയ് വാന്‍

ന്നും ഞാനന്വേഷിക്കുന്നു തവ മുഖ-
മെന്നില്‍ നിന്നും മറഞ്ഞീടരുതേ
എന്നുടെ മാതാപിതാക്കള്‍ വെടിഞ്ഞാലു-
മെന്നെയവിടുന്ന് കൈവിടില്ല

എത്രയോ നല്ലവനെന്നുടെയീശ്വര-
നെന്ന് ഞാന്‍ നേരിട്ടറിഞ്ഞിടുന്നു
ഈശ്വരനില്‍ത്തന്നെ പ്രത്യാശ വയ്ക്കുവിന്‍

ധൈര്യമായ്തന്നെ വസിച്ചിടുവിന്‍

No comments:

Post a Comment