സ്വര്‍ഗ്ഗപൌരന്മാരേ
സര്‍വേശ്വരന്നുടെ
ശക്തിമഹത്വങ്ങള്‍
ഘോഷിക്കുവിന്‍
ആഴിക്ക്
മീതെ മുഴങ്ങുന്നു തന്‍ നാദ-
മുച്ചത്തില്‍
കേള്‍ക്കുമിടിമുഴക്കം
ഗാംഭീര്യത്തോടെ
മുഴങ്ങിടും തന്‍ നാദം
ദേവതാരുക്കള്‍
തകര്‍ന്നു വീഴും
ചാടുമിളകി
ലെബാനോനിന്‍ പര്‍വതം
കാളക്കുട്ടി
കുസൃതി കാട്ടും
പോലെ
ഹെര്‍മ്മോന്‍
മലയുമതുപോലിളകിടും
കാട്ടുപോത്തിന്‍
കുട്ടി ചാടും പോലെ
തന്നുടെ
നാദത്തില്‍ ഭൂമി വിറകൊള്ളും
മിന്നല്‍പ്പിണറുകള്‍
പൊട്ടിവീഴും
മാന്‍പേടകള്‍
ജന്മമേകും ശിശുക്കള്‍ക്ക്
കാട്ടുവൃക്ഷങ്ങളില
പൊഴിക്കും
No comments:
Post a Comment