നാഥാ
തൃപ്പാദേയഭയം പ്രാപിക്കുന്നേന്‍
ലജ്ജിതനാകാനിടവരല്ലേ
ഈശനഭയശിലയുമെന്‍
കോട്ടയും
നീതിപൂര്‍വ്വം
വിധി ചെയ്യുവോനും
വേഗം
വിടുവിക്കയെന്‍ പ്രാര്‍ഥന
കേട്ട്
പാലിക്ക
നേരാകും പാത കാട്ടി
ഞാനിപ്പോളറ്റവും
കഷ്ടത്തിലായിതാ
മങ്ങിപ്പോയ്
ദുഖത്താലെന്റെ
കണ്‍കള്‍
ദേഹിയും
ദേഹവുമേറെത്തളര്‍ന്നുപോയ്
ഞാനൊരു
പൊട്ടിത്തകര്‍ന്ന പാത്രം!
എന്നയല്‍ക്കാര്‍ക്ക്
പരിഹാസവസ്തു ഞാ-
നെന്‍
വൈരികള്‍ക്കൊരു നിന്ദാപാത്രം
എന്നെ
വിട്ടോടിയകലുന്നു സ്നേഹിതര്‍
വിസ്മൃതനായ്
മൃതനെന്ന പോല്‍ ഞാന്‍
മന്ത്രിക്കുന്നെന്നെക്കുറിച്ചെന്റെ
വൈരിക-
ളേര്‍പ്പെടുന്നു
ഗൂഢാലോചനയില്‍
എന്നെക്കുരുക്കാന്‍
കെണിവച്ചിട്ടുണ്ടവര്‍
സര്‍വത്ര
ഭീഷണിയെന്റെ
ചുറ്റും
എങ്കിലോ
അങ്ങെന്നഭയമെന്നീശ്വരാ
തൃപ്പാദത്തില്‍
സ്വയമര്‍പ്പിക്കുന്നേന്‍
മാറ്റമില്ലാത്തയവിടുത്തെ
സ്നേഹത്താല്‍
സംരക്ഷയീ
ദാസനേകിയാലും
എന്‍
വൈരികളപമാനിതരാകട്ടെ
മൂകരായ്തീരട്ടെ
പാതാളത്തില്‍
വ്യാജം
പറയുവോര്‍ മൂകരായ്തീരട്ടെ
ശിക്ഷിതരാകട്ടഹങ്കാരികള്‍
എത്രയധികമായങ്ങയെ
സ്നേഹിപ്പോര്‍-
ക്കങ്ങൊരുക്കീടുമനുഗ്രഹങ്ങള്‍
താവക
സാന്നിധ്യം കൊണ്ട് മറച്ചിടും
വൈരികളില്‍
നിന്നുമങ്ങവരെ
ഈശനില്‍
നിന്നും തിരസ്കൃതനായിപ്പോ-
യെന്ന്
നിനച്ചേന്‍ പരിഭ്രമത്തില്‍
എങ്കിലും
ഞാന്‍ സഹായത്തിനായ് കേണപ്പോള്‍
കേട്ടെന്‍
നിലവിളിനാദമീശന്‍
ഭക്തരേ
സര്‍വേശ്വരനെ സ്നേഹിക്കുവിന്‍
രക്ഷിച്ചിടുന്നങ്ങ്
വിശ്വസ്തരെ
ഈശനെ
കാത്തിരിക്കും ഭക്തരേ നിങ്ങള്‍
ദൌര്‍ബല്യം
വിട്ട് ധൈര്യപ്പെടുക
No comments:
Post a Comment