എന്നെ
രക്ഷിച്ചതിനായി സര്‍വേശ്വരാ
അങ്ങയെ
ഞാന്‍ പ്രകീര്‍ത്തിച്ചിടുന്നു
കേണു
സഹായത്തിനായി സര്‍വേശ്വരാ
സൌഖ്യമേകി
അവിടുന്നെനിക്ക്
രക്ഷിച്ചു
മൃത്യുവില്‍ നിന്നുമെന്‍
പ്രാണനെ
മൃത്യുഗര്‍ത്തത്തില്‍
പതിച്ചിടാതെ
ഈശന്‍
കോപിച്ചാലും നീണ്ടുനില്‍ക്കില്ലത്
എന്നാളും
നില്‍ക്കും തവ
പ്രസാദം
രാത്രി
മുഴുവന്‍ വിലപിക്കുമെന്നാലു-
മാനന്ദഘോഷം
വരുമുഷസ്സില്‍
നാഥാ
തവ മുഖമൊന്ന് മറഞ്ഞപ്പോ-
ളേറെ
ഭയന്ന് വിറച്ചുപോയ് ഞാന്‍
കാരുണ്യത്തിന്നായി
കേണപ്പോഴീശ്വര-
നെന്‍
വിലാപത്തെയാനന്ദമാക്കി
എന്‍
വിലാപത്തിന്‍ വസ്ത്രം
നീക്കിയീശ്വര-
നാമോദവസ്ത്രമണിയിച്ചെന്നെ
ആകയാല്‍
മൌനമിരിക്കാതെ ഞാന്‍ തവ
സ്തോത്രമര്‍പ്പിക്കും
സ്തുതികള്‍ പാടും
No comments:
Post a Comment