സര്‍വേശനില്‍
നിന്ന് പാപക്ഷമ പ്രാപി-
ക്കുന്നവരെത്രയനുഗ്രഹീതര്‍
തന്നുടെ
ദൃഷ്ടിയില്‍ കാപട്യം ലേശവു-
മില്ലാത്തോരെത്രയോ
ഭാഗ്യവാന്മാര്‍
കുറ്റങ്ങളേറ്റു
പറയാതിരുന്നപ്പോള്‍
കുറ്റബോധത്താല്‍
വലഞ്ഞുപോയ് ഞാന്‍
ഒന്നും
മറയ്ക്കാതെയേറ്റു പറഞ്ഞപ്പോള്‍
കുറ്റങ്ങളീശന്‍
ക്ഷമിച്ചു തന്നു.
കഷ്ടതകള്‍
പെരുവെള്ളം പോല്‍ വന്നാലു-
മൊട്ടുമേശില്ല
ദൈവാശ്രിതരെ
ഈശ്വരന്‍
കാക്കുന്നു കഷ്ടതയില്‍ നിന്നും
രക്ഷകൊണ്ടെന്നെപ്പൊതിഞ്ഞിടുന്നു
നേര്‍വഴിയീശ്വരന്‍
കാട്ടിത്തന്നീടുന്നു
വേണ്ടപ്പോള്‍
നല്‍ചിന്ത നല്‍കിടുന്നു
ഈശന്റെ
സ്നേഹമെന്നും ചുറ്റി
നിന്നിടു-
മാശ്രയമീശനില്‍
വയ്ക്കുവോരെ
No comments:
Post a Comment