ആനന്ദിക്കാം
ശിഷ്ടരേ നമുക്കീശനില്‍
കിന്നരം
മീട്ടി സ്തുതിക്കാം
തന്നെ
നവ്യമാം
കീര്‍ത്തനം പാടാം
തനിക്കായി
യാര്‍പ്പോടെയുച്ചത്തിലാലപിക്കാം
ഈശ്വരന്‍
ചൊന്നിടും വാക്കുകള്‍ സത്യവും
കൃത്യങ്ങള്‍
വിശ്വസനീയവുമാം
ഇഷ്ടപ്പെടുന്നു
താന്‍ നീതിയും ന്യായവും
കാണപ്പെടുന്നു
തന്‍ സ്നേഹമെങ്ങും
വാനത്തെയൊറ്റവാക്കാലീശന്‍
നിര്‍മ്മിച്ചു
വാനഗോളങ്ങളും
കല്‍പനയാല്‍
മാറുന്നില്ലീശന്റെയുള്ളിലെ
ചിന്തകള്‍
ശാശ്വതമാം
തന്റെ പദ്ധതികള്‍
സിംഹാസനത്തിലാരൂഢനാകും
നാഥന്‍
വീക്ഷിക്കുന്നെല്ലാം
സ്വര്‍ഗ്ഗത്തില്‍ നിന്നും
മര്‍ത്യഹൃദയങ്ങള്‍
രൂപപ്പെടുത്തിയോന്‍
കാണുന്നവരെ
നിരന്തരമായ്
സര്‍വേശനില്‍
വച്ചിടുന്നു പ്രത്യാശ നാം
നാഥന്‍
പരിച സഹായവുമാം
നാഥനില്‍
നമ്മുടെ ഉള്ളമാനന്ദിപ്പൂ
എന്നുമാ
നാമത്തിലാശ്രയിപ്പൂ
സൈന്യബലത്താല്‍
ജയിക്കില്ല രാജാവ്
ഇല്ല
കുതിരകളേറിയാലും
ഈശനത്രേ
വിജയം നല്‍കിടുന്നത്
കാക്കുന്നു
തന്നുടെ ഭക്തരെ താന്‍
No comments:
Post a Comment