സങ്കീര്‍ത്തനം 34: 11 -22

കേള്‍ക്കുവിന്‍ മക്കളേ ശ്രദ്ധിച്ചെന്‍ വാക്കുകള്‍
ജീവിതത്തില്‍ ജയം സാധ്യമാക്കാന്‍

സന്തുഷ്ടജീവിതം കാംക്ഷിച്ചിടുന്നുവോ?
ദീര്‍ഘായുസാഗ്രഹിച്ചീടുന്നുവോ?
എങ്കിലോ വന്നിടാ തിന്മയേതും നാവില്‍
വ്യാജം പറഞ്ഞിടാ നിന്‍ ചുണ്ടുകള്‍

തിന്മയുപേക്ഷിച്ച് നന്മമാത്രം ചെയ്ക
ശാന്തിക്കായ് കാംക്ഷിക്കുകെന്നുമെന്നും
നീതിചെയ് വോരെ സര്‍വേശ്വരന്‍ കാത്തിടും
ദുഷ്ടത ചെയ് വോരെക്കൈവെടിയും

നീതി ചെയ് വോര്‍ക്കനര്‍ഥങ്ങള്‍ ഭവിച്ചേക്കാ-
മെങ്കിലും നാശം ഭവിക്കയില്ല
അസ്ഥികളൊന്നുമൊടിഞ്ഞുപോകാതെന്നു-
മീശന്‍ തന്‍ ഭക്തരെ കാത്തിടുന്നു

ഉള്ളം തകര്‍ന്നോരെ കാക്കുന്നവിടുന്ന്
താഴ്മയുള്ളോരെ താന്‍ താങ്ങിടുന്നു.
ദുഷ്ടത ചെയ്യുവോര്‍ സംഹരിക്കപ്പെടും

ഭക്തരെ ദ്വേഷിപ്പോര്‍ നാശയോഗ്യര്‍ 

No comments:

Post a Comment