സങ്കീര്‍ത്തനം 34: 1- 10

വാഴ്ത്തുവേനെന്നുടെ നാഥനെയെന്നാളും
തന്‍സ്തുതിയെപ്പോഴുമെന്റെനാവില്‍
ഈശനില്‍ ഞാനഭിമാനം കൊള്ളുന്നതാ-
ലാനന്ദിച്ചീടുമെളിയോരതില്‍

കീര്‍ത്തിക്കയെന്നോട് ചേര്‍ന്ന് സര്‍വേശനെ
ഒന്നിച്ചാ നാമം നമുക്കു വാഴ്ത്താം
ഭീതികളില്‍ നിന്ന് രക്ഷയേകി നാഥന്‍
സങ്കടങ്ങള്‍ ഞാനുണര്‍ത്തിച്ചപ്പോള്‍

കണ്‍കള്‍ സര്‍വേശനില്‍ നട്ടവരേവരും
ലജ്ജിതരാകാതെ ശോഭിതരായ്
വൈരികള്‍ നേരേ വരുന്നേരം ഭക്തരെ
ചുറ്റിനിന്നീടുന്നു സ്വര്‍ഗ്ഗസൈന്യം

എത്രയോ നല്ലവന്‍ സര്‍വേശ്വരനെന്ന്
സ്വന്തമായ്തന്നെ രുചിച്ചറിവിന്‍
സിംഹങ്ങള്‍ പോലും വിശന്നു വലഞ്ഞാലും

തന്‍ ഭക്തര്‍ക്കൊന്നിനും ക്ഷാമമില്ല 

No comments:

Post a Comment