സങ്കീര്‍ത്തനം 35

നാഥായെന്‍ ശത്രുക്കളെയെതിര്‍ത്തീടുക
വൈരികളോട് പൊരുതിടുക

എന്നുടെ ശത്രുക്കള്‍ രോഗികളായപ്പോള്‍
ഞാനവര്‍ക്കായ് കണ്ണുനീരൊഴുക്കി
കൂടപ്പിറപ്പുകളെപ്പോലവര്‍ക്കായി
കുമ്പിട്ടു പ്രാര്‍ത്ഥിച്ചുപവസിച്ചേന്‍

എങ്കിലോ ഞാനൊരു രോഗിയായ്തീര്‍ന്നപ്പോ-
ളാമോദിച്ചേറ്റമവരതിങ്കല്‍
ഏറെപ്പരിഹസിച്ചെന്നെയതിനിന്ദ്യ-
മേറെ ദൂഷ്യങ്ങള്‍ പുലമ്പിയവര്‍

വച്ചു കെണിയൊന്നെനിക്കായെന്‍ വൈരികള്‍
കുത്തി കുഴിയവരെന്നെ വീഴ്ത്താന്‍
സിംഹങ്ങളെപ്പോലെന്‍ നേരേയടുക്കുന്നു
ന്‍ നേരേ പല്ലുഞറുമ്മുന്നവര്‍

കാണുന്നുവല്ലോ നാഥാ അവിടുന്നിത്
എന്നോടകന്നങ്ങ് നില്‍ക്കരുതേ
വേഗമവിടുന്നുണര്‍ന്നെഴുന്നേറ്റാലും
ന്യായവും നീതിയും നല്‍കിയാലും

വിട്ടാലും ദൂതനെ വൈരിയ്ക്കെതിരായി
കാറ്റില്‍ പതിര് പോല്‍ പാറട്ടവര്‍
വീഴട്ടവര്‍ തന്നെ സ്വന്തം കെണിയതില്‍

ലജ്ജിതരായ് ഭ്രമിച്ചീടട്ടവര്‍ 

No comments:

Post a Comment