കാരുണ്യത്തോടെന്‍
യാചന കേട്ടാലുമെന്‍
സര്‍വേശ്വരാ
കഷ്ടതയിലഭയമാം
നീതിപാലകാ
മര്‍ത്യരേയെത്രനാള്‍
നിങ്ങളപമാനം
വരുത്തിടും
വ്യാജത്തെപ്പിന്തുടരും
പാഴ് വാക്കില്‍ രസിക്കും
വേര്‍തിരിച്ചിരിക്കുന്നീശന്‍
തന്‍ഭക്തരെ തനിക്കായി
കേള്‍ക്കുമീശന്‍
തന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍
ചെയ്യരുത്
പാപം മനശ്ചാഞ്ചല്യമുണ്ടായെന്നാലും
സ്വസ്ഥമായി
ധ്യാനിച്ച് മൌനമായിരിപ്പിന്‍
ഈശ്വരന്നുചിതമാകും
യാഗമെന്നുമര്‍പ്പിക്കുക
തന്നില്‍
മാത്രമെക്കാലവും ശരണം വയ്ക
വന്നിടുമോ
നന്മ ഞങ്ങള്‍ക്കെന്ന്
ശങ്കിക്കുവോരുണ്ട്
നാഥാ
തവ മുഖകാന്തിയേക
ഞങ്ങള്‍ക്ക്
സമ്പല്‍സമൃദ്ധിയിലവര്‍ക്കുണ്ടായതിലുമാനന്ദ-
മേകിയെനിക്കതാല്‍
സ്വസ്ഥമായ് ഞാനുറങ്ങും
No comments:
Post a Comment