ആറിലേക്ക്
പായുവാന്‍ കൊതിച്ചിടും
മാന്‍പേട പോ-
ലീശ്വരായെന്നുള്ളമങ്ങേയ്കായി
വാഞ്ഛിച്ചീടുന്നു
നാഥാ
തവ സന്നിധിയില്‍ വന്നവിടുത്തെ
മുഖ-
മൊന്നു
കാണുവാനെപ്പോഴെനിക്കായീടും
നല്‍പ്രഭോ
വൈരികള്‍
നിരന്തരം പരിഹസിച്ചിടുന്നെന്നെ
ചോദിക്കുന്നവരെന്നോടെവിടെപ്പോയ്
നിന്നീശ്വരന്‍
ഓര്‍ക്കുന്നേന്‍
സങ്കീര്‍ത്തനങ്ങള്‍
തീര്‍ഥാടകരോടൊപ്പ-
മാലപിച്ച്
താവകാലയത്തിലേക്ക് പോയത്
എന്തിനിത്രയേറെ
ദുഖിച്ചീടുന്നുയെന്നാത്മാവേ
നാഥനില്‍
പ്രത്യാശ വയ്ക്ക,
കീര്‍ത്തിക്ക
തവനാമം
എന്നുള്ളമസ്വസ്ഥമായിരിക്കയാല്‍
നദീതീര-
ത്തും
മലമുകളിലും സര്‍വേശനെ ധ്യാനിപ്പൂ
ഞാന്‍
ദൈവത്തിന്നചഞ്ചലമാം
സ്നേഹം ദര്‍ശിപ്പൂ പകല്‍
തന്നെ
വാഴ്ത്തും കീര്‍ത്തനങ്ങളാലപിപ്പൂ
രാത്രിയില്‍
No comments:
Post a Comment