സങ്കീര്‍ത്തനം 43


നാഥാ തവ സത്യവും വെളിച്ചവുമയയ്ക്കണം
താവകാലയത്തിലേയ്ക്കെന്നെയവ നയിക്കണം

എത്തും ഞാനപ്പോഴെന്‍ ദൈവത്തിന്റെ യാഗപീഠത്തി-
ലെന്‍ പരമാനന്ദമാം ദൈവത്തിന്‍ സന്നിധാനത്തില്‍
ദൈവമേ സര്‍വേശ്വരാ സ്തുതിക്കുന്നു ഞാനങ്ങയെ
വാഴ്ത്തിടും ഞാന്‍ കിന്നരത്താലെന്നഭയശൈലത്തെ

മോചിപ്പിക്കെന്‍ വൈരികളില്‍ നിന്നുമെന്നെ ദൈവമേ
നല്ലൊരഭിഭാഷകനായ് വാദിക്കയെനിക്കായി
എന്തിനിത്രയേറെ ദുഖിച്ചീടുന്നുയെന്നുള്ളമേ
വയ്ക്ക നാഥനില്‍ പ്രത്യാശ കീര്‍ത്തിക്ക തവ നാമം


No comments:

Post a Comment