പൂര്‍വികര്‍ക്കായ്
നാഥന്‍ ചെയ്തതാം കൃത്യങ്ങ-
ളെത്രയോ
വിസ്മയനീയമത്രേ
ഈ
മണ്ണില്‍ നിന്ന ജനതകളെ പിഴു-
തിട്ട്
താന്‍ സ്വന്തജനത്തെ നട്ടു
കൈബലം
കൊണ്ടല്ല,
വാളുകള്‍
കൊണ്ടല്ല,
അങ്ങേ
ബലമവര്‍ക്കേകി ജയം
വൈരികള്‍
ഞങ്ങള്‍ക്കെതിരായി നിന്നപ്പോ-
ളാശ്രയമങ്ങയില്‍
ഞങ്ങള്‍ വച്ചു
അങ്ങയില്‍
ഞങ്ങളഭിമാനം കൊള്ളുന്നു
അങ്ങേയ്ക്കായ്
സ്തോത്രമര്‍പ്പിച്ചിടുന്നു
എങ്കിലിപ്പോഴോ
അവിടുന്ന് ഞങ്ങളെ
കൈവിട്ടിരിക്കുന്നു
എന്തുകൊണ്ടോ?
മാറിപ്പോയ്
ഞങ്ങളിതാ പഴഞ്ചൊല്ലിനും
ക്രൂരനിന്ദയ്ക്കും
വിഷയമായി
ആട്ടിന്‍പറ്റത്തെയിടയന്‍
വില വാങ്ങി
മാംസത്തിന്നായ്
കൊല്ലാനേകും പോലെ
നിസ്സാരമായ
വില വാങ്ങി ഞങ്ങളെ
കൊല്ലാനായ്
വിറ്റിരിക്കുന്നുവങ്ങ്
തെല്ലും
മറന്നില്ല വിട്ടില്ലുടമ്പടി
മാറിയില്ലാ
തവ മാര്‍ഗ്ഗേ നിന്ന്
എങ്കിലുമെന്തുകൊണ്ടിത്രയും
കഷ്ടത
ഞങ്ങള്‍ക്ക്
നല്‍കി മറഞ്ഞു നില്‍പ്പൂ
പൂഴിയോളം
താണിരിക്കുന്നിതാ ഞങ്ങള്‍
കൊല്ലപ്പെടുന്നു
ഞങ്ങള്‍ ദിനവും
തള്ളിക്കളയരുതെന്നേയ്ക്കുമായ്
നാഥാ
കാരുണ്യം
തോന്നി രക്ഷിച്ചിടുക
No comments:
Post a Comment