സങ്കീര്‍ത്തനം 46

നാഥന്‍ നമുക്ക് ബലവുമഭയവും
കഷ്ടത്തിലേറ്റമടുത്ത തുണ
ഭൂമി കുലുങ്ങിയാലും കുന്നുകള്‍ പാടേ
ആഴിയില്‍ വീണാലും ഞാന്‍ ഭയക്കാ

നാശമില്ലാത്തൊരു പട്ടണമുണ്ടിഹെ
ആറൊന്നൊഴുകും നഗരമധ്യേ
ആ നഗരത്തില്‍ വസിക്കുന്നു സര്‍വേശ-
നീശ്വരന്‍ തന്‍ സ്വന്തപട്ടണം താന്‍

ഭൂമിയിലെല്ലായിടത്തും സര്‍വേശ്വരന്‍
യുദ്ധങ്ങളില്ലാതെയാക്കിടുന്നു
തീയിക്കിരയായിടുന്നു രഥങ്ങളും
കുന്തങ്ങളും പെരും വില്ലുകളും

താനരുളിച്ചെയ് വൂ: "ശാന്തരായീടുവിന്‍
ദൈവമാകുന്നു ഞാനെന്നറിക
കീര്‍ത്തിച്ചിടുന്നെന്നെയെങ്ങും ജനതകള്‍
ലോകമെങ്ങും പുകഴ്ത്തപ്പെടുന്നു"

ഉണ്ട് നമുക്കൊപ്പം സംരക്ഷയേകുവാ-
നേറ്റം ബലവാനാം സര്‍വേശ്വരന്‍
നല്ലൊരു രക്ഷാസങ്കേതമാകുന്നു താന്‍

യാക്കോബിന്‍ ദൈവമാം സര്‍വേശ്വരന്‍ 

No comments:

Post a Comment