ദൈവം
മഹത്വവാന്‍ ദൈവനഗരത്തി-
ലേറെയാരാധിക്കപ്പെട്ടിടുമേ
സര്‍വലോകത്തിനുമാഹ്ലാദമേകുന്നു
സീയോനിന്‍
സുന്ദരമാകും ഗിരി
അത്യുന്നതവും
വിശുധവുമാം ഗിരി
രാജരാജന്‍
തന്‍ നഗരമത്
സീയോന്‍
നഗരത്തെ ആക്രമിക്കാനായി
രാജാക്കന്മാരൊരുമിച്ചു
കൂടി
ഓടിപ്പോയെന്നാലവര്‍
പരിഭ്രാന്തരായ്
സീയോന്‍
നഗരം കണ്ടമ്പരന്ന്
കാറ്റിലുലയുന്നൊരു
കപ്പല്‍ തന്നിലെ
നാവികരെപ്പോല്‍
ഭയന്നുപോയി
വേദനയുണ്ടായവര്‍ക്ക്
കഠിനമായ്
ഈറ്റുനോവിന്‍
വേദനയ്ക്ക് സമം
കേട്ടുകേള്‍വികളാം
കാര്യങ്ങള്‍ നാമിപ്പോള്‍
നേരിട്ടു
കണ്‍കളാല്‍ കണ്ടുവല്ലോ
നാഥനിളകാത്ത
രക്ഷാസങ്കേതമായ്
സീയോന്‍
നഗരിയില്‍ പ്രത്യക്ഷനായ്
ഈശ്വരാ
താവക ശാശ്വത സ്നേഹത്തെ
ധ്യാനിച്ച്
താവക മന്ദിരത്തില്‍
ഭൂമിയിന്നറ്റം
വരെയെത്തിടുന്നിതാ
താവക
കീര്‍ത്തിയും മാഹാത്മ്യവും
സീയോനെച്ചുറ്റുക
ദൈവജനമേയ-
തിന്‍
ഗോപുരങ്ങളെയെണ്ണിടുക
ഘോഷിക്കയാഗതമാകും
തലമുറ-
യോടെന്നും
ദൈവം നമുക്ക് ദൈവം
No comments:
Post a Comment