സങ്കീര്‍ത്തനം 49

ഭൂലോകരേ ശ്രദ്ധിക്കുവിനുന്നതരും താണവരും
സമ്പന്നരും ദരിദ്രരും ചെവിതരുവിന്‍
ജ്ഞാനം പ്രഘോഷിക്കുന്നു ഞാന്‍ സുഭാഷിതങ്ങളിലൂടെ
കിന്നരം മീട്ടിക്കടങ്കഥകള്‍ പാടുന്നേന്‍

ധനമെത്രയുണ്ടെന്നാലും സര്‍വേശന് വില നല്‍കി-
യായുസല്‍പ്പം നീട്ടിക്കിട്ടാന്‍ കഴിഞ്ഞിടുമോ?
ശവക്കുഴിയൊഴിവാക്കിയെന്നേയ്ക്കും ജീവിച്ചിടുവാ-
നെത്ര പണം കൊടുത്തെന്നാല്‍ സാധ്യമായിടും?

മഠയന്മാര്‍ മാത്രമല്ല, ജ്ഞാനികളും മൃതരാകും
നേടിയ സമ്പത്തൊക്കെയും കൈവിട്ടുപോകും
ഒരു പെരും ദേശം പോലും സ്വന്തം പേരിലാക്കിയാലും
വസിക്കുവാനൊരു ശവക്കുഴി മതിയാം

എത്ര പ്രതാപിയായെന്നാലും മനുഷ്യനൊരു നാളില്‍
മൃഗത്തെപ്പോല്‍ മൃതനായി മണ്ണോട് ചേരും
എത്ര കോമളമാം ഗാത്രമുണ്ടെന്നാലുമൊരു നാളില്‍
പുഴുക്കള്‍ക്കാഹാരമായിട്ടത് മാറിടും

എത്ര പ്രശസ്തനായാലുമധികാരം നേടിയാലും

മരണവേളയിലെല്ലാം നഷ്ടമായിടും 

No comments:

Post a Comment