സങ്കീര്‍ത്തനം 50

സൌന്ദര്യപൂര്‍ണമാം സീയോനില്‍ നിന്നും സര്‍-
വേശ്വരനുജ്ജ്വല തേജസോടെ
ആകാശഭൂമികളോടരുള്‍ ചെയ്തു വി-
ളിച്ചുകൂട്ടീടുവിനെന്‍ ജനത്തെ

കേള്‍ക്കൂ ജനമേ ശ്രദ്ധിച്ചിതെന്‍ വാക്കുകള്‍
യാഹ് ഞാന്‍ നിങ്ങള്‍ തന്‍ ദൈവമല്ലോ
അപ്രീതിയെന്നിലുളവാക്കുമൊട്ടേറെ
കാര്യങ്ങള്‍ നിങ്ങളില്‍ കാണുന്നു ഞാന്‍

എന്തിനെന്‍ മുമ്പാകെയാടുമാടുകളെ
യാഗമായര്‍പ്പിക്കുന്നെന്നുമെന്നും?
വേണോയിറച്ചിയെനിക്ക് ഭക്ഷിക്കുവാന്‍?
വേണോ ചെഞ്ചോര കുടിക്കുവാനായ്?

അല്ലിനിയാഹാരം വേണമെന്നാകിലോ
നിങ്ങളെനിയ്ക്ക് തരേണ്ടതുണ്ടോ?
കാട്ടില്‍ വിഹരിക്കുമെല്ലാ മൃഗങ്ങളും
ആരുടേതെന്നോര്‍ത്തു നോക്കിടുക

വാനില്‍ പറക്കും പറവകളൊക്കെയു-
മാഴിയില്‍ നീന്തിടും മത്സ്യങ്ങളും
സ്വന്തമായുള്ള സര്‍വേശ്വരനെന്തിന്
നല്‍കണമാഹാരമാരെങ്കിലും?

ചൊന്നീടാമെന്താണെനിക്ക് ദിനന്തോറും
നിങ്ങളര്‍പ്പിക്കേണ്ടും യാഗമൊന്ന്
നന്ദി നിറഞ്ഞ മനസ്സുമായ് നിങ്ങളെ-

ത്തന്നെ സമ്പൂര്‍ണമായര്‍പ്പിക്കുവിന്‍ 

No comments:

Post a Comment