ശിഷ്ടര്‍ക്കെതിരായ്
ദുഷ്കര്‍മ്മങ്ങള്‍
ചെയ് വതില്‍
ദുഷ്ടാ
സ്വയം പ്രശംസിക്കുന്നുവോ?
മൂര്‍ച്ചയേറുമൊരു
കത്തി പോല്‍ നിന്‍ നാവ്
ദുശ്ചിന്തകള്‍
മാത്രം നിന്മനസ്സില്‍
പ്രീയപ്പെടുന്നു
നീ നന്മയെക്കാള്‍
തിന്മ
കാപട്യം
സത്യസന്ധതയേക്കാള്‍
ഈശന്‍
നശിപ്പിക്കും നിന്നെയെന്നേയ്ക്കുമായ്
മുള്‍ച്ചെടിയെപ്പോല്‍
പറിച്ചെറിയും
ജീവനുള്ളോര്‍
മാത്രമുള്ള നാട്ടില്‍ നിന്നും
വേരോടെ
നിന്നെ പിഴുതെറിയും
കാഴ്ചയത്
കണ്ട് ശിഷ്ടരായോര്‍ ചൊല്ലും:
ഈശനിലാശ്രയം
വച്ചിടാതെ
സമ്പത്തിലുന്മത്തരായാശ്രയിക്കുവോ-
രില്ലാതെയായിടുമിവ്വിധത്തില്‍
ദൈവാലയത്തില്‍
തഴച്ചു വളര്‍ന്നുല്ല-
സിയ്ക്കുമൊലിവ്
മരം പോലെ ഞാന്‍
മാറ്റമില്ലാത്തതാം
ദൈവസ്നേഹത്തിങ്ക-
ലാശ്രയിച്ചെന്നും
ഞാന്‍ ജീവിച്ചിടും
No comments:
Post a Comment