പാരിതിലെങ്ങുമേയില്ലൊരു
ദൈവവു-
മെന്നല്ലോ
മൂഢര്‍ നിനച്ചിടുന്നു
നന്മപ്രവൃത്തികള്‍
ചെയ്യുന്നില്ലൊട്ടുമേ
തിന്മയും
മ്ലേച്ഛമാം നീതികേടും
മാത്രം
പ്രവര്‍ത്തിച്ചു കൊള്ളരുതാത്തവ-
രായവര്‍
വര്‍ത്തിച്ചിടുന്നു നിത്യം
ഈശനെത്തേടുന്ന
ബുദ്ധിമാന്മാരുണ്ടോ
യെന്നറിവാനായി
സ്വര്‍ഗ്ഗേ നിന്നും
ഈശന്റെ
നേത്രങ്ങള്‍ ഭൂമിയിലെമ്പാടും
നാള്‍
തോറും ശ്രദ്ധിച്ച് നോക്കിടുന്നു
ഇല്ല
കാണ്മാനില്ല നന്മ ചെയ്യുവോരെ
യേവരുമൊന്നുപോല്‍
തിന്മ ചെയ് വൂ
അപ്പം
ഭുജിക്കുന്ന ലാഘവത്തോടവ-
രെന്‍
ജനത്തെ തിന്നൊടുക്കിടുന്നു
എന്നാല്‍
ഭയന്ന് വിറകൊണ്ടിടുമവര്‍
സംഭ്രാന്തിയേറ്റമനുഭവിക്കും
തള്ളിക്കളയുമവരെ
സര്‍വേശ്വര-
നസ്ഥികളെങ്ങും
ചിതറപ്പെടും
സീയോനില്‍
നിന്നുമിസ്രായേലിന്‍ മോചനം
വന്നുകാണ്മാനാശയുണ്ടെനിക്ക്
പോയകാലത്തെയൈശ്വര്യമീശന്‍
വീണ്ടും
നല്‍കിടുമ്പോളാഹ്ലാദിക്കുമവര്‍
No comments:
Post a Comment