സങ്കീര്‍ത്തനം 54

രക്ഷിക്ക നാഥാ തവ മഹാശക്തിയാല്‍
നീതി നടത്തിത്തരികെനിക്ക്
കേട്ടാലുമെന്നുടെ പ്രാര്‍ഥനയീശായെന്‍
യാചനയ്ക്കുത്തരമേകിയാലും

എന്റെ നേരെ വന്നിടുന്നഹങ്കാരിക-
ളെന്നെ നശിപ്പിക്കാന്‍ നോക്കുന്നവര്‍
എങ്കിലോ ദൈവമാണെന്നുടെയാശ്രയം
സംരക്ഷിക്കുമീശനെന്‍ ജീവനെ

ശിക്ഷിതരാകും നശിക്കുമെന്‍ വൈരികള്‍
തിന്മപ്രവൃത്തികള്‍ ചെയ് വതിനാല്‍
ആഹ്ലാദത്തോടെ ഞാന്‍ യാഗമര്‍പ്പിച്ചിടും

സ്തോത്രമര്‍പ്പിച്ചിടും സര്‍വേശന് 

No comments:

Post a Comment