കാരുണ്യമെന്നോട്
കാട്ടുകയീശ്വരാ
തൃക്കരം
നീട്ടി രക്ഷിക്കുകെന്നെ
പീഡിപ്പിക്കുന്നെന്നെയെന്‍
വൈരികള്‍ സദാ
എന്നെച്ചവുട്ടി
മെതിക്കുന്നവര്‍
ഏറെയാണെന്നോട്
പോരാടീടുന്നവ-
രൊന്നായെനിക്കായ്
പതിയിരിപ്പോര്‍
വീക്ഷിച്ചിടുന്നവരെന്നുടെ
നീക്കങ്ങള്‍
തക്കം
പാര്‍ക്കുന്നു വലയിലാക്കാന്‍
ആശ്രയം
സര്‍വേശനില്‍ത്തന്നെ വയ്പതാല്‍
ഭീതിയെന്നോടടുക്കില്ലയൊട്ടും
വൈരികള്‍ക്കെന്ത്
ചെയ്യാനാകുമെന്നോട്
സംരക്ഷയീശ്വരനേകുന്നതാല്‍
എണ്ണിയിട്ടുണ്ടെന്‍
ദുരിതങ്ങളീശ്വരന്‍
സംഭരിച്ചിട്ടുണ്ടെന്‍
കണ്ണുനീരും
എന്‍
പക്ഷത്താണീശനെന്നറിയുന്നു
ഞാ-
നാകയാല്‍
തന്നെ പ്രകീര്‍ത്തിക്കുവേന്‍
വീഴാതെയെന്നുടെ
കാല്‍കളെ കാത്തീശന്‍
മൃത്യുവില്‍
നിന്നുമെന്‍ ജീവനെയും
താവക
സന്നിധെ ജീവിക്കും
നിത്യവും
ദൈവിക
ജീവന്റെശോഭയോടെ
No comments:
Post a Comment