സങ്കീര്‍ത്തനം 57


കാരുണ്യമെന്നോടുണ്ടാക സര്‍വേശ്വരാ
തേടുന്നു ഞാനങ്ങയിലഭയം
തേടുമഭയം തവ ചിറകിന്‍ കീഴി-
ലിക്കൊടുങ്കാറ്റ് ശമിക്കുവോളം

കേണപേക്ഷിക്കുന്നത്യുന്നതനോട് ഞാ-
നുത്തരം സ്വര്‍ഗ്ഗത്തില്‍ നിന്നുമേകും
കാട്ടുമെന്നോട് തന്‍ കാരുണ്യവും തന്റെ
വിശ്വസ്തതയുമളവില്ലാതെ

മര്‍ത്യരെയത്യാര്‍ത്തിയോടെ വിഴുങ്ങിടും
സിംഹങ്ങളെന്‍ ചുറ്റും നില്‍ക്കുന്നിതാ
കുന്തങ്ങള്‍ പോലെയവരുടെ പല്ലുകള്‍
നാവുകള്‍ വാളുകള്‍ പോലെയുമാം

എന്‍ രിപുക്കളെനിക്കായ് വിരിച്ചു വല
യെന്‍ വഴിയില്‍ കുഴി ഒന്ന് കുത്തി
എങ്കിലവര്‍ തന്നെയക്കുഴിയില്‍ വീണു
രക്ഷക്കായീശ്വരാ നന്ദി ചൊല്‍വേന്‍

ആകാശത്തോളമുയര്‍ന്നതല്ലോ തവ
മാറാത്ത സ്നേഹം വിശ്വസ്തതയും
താവക തേജസ്സും മാഹാത്മ്യവും നാഥാ
ഭൂവിലെങ്ങും വെളിവാക്കിടുക


No comments:

Post a Comment