സങ്കീര്‍ത്തനം 58

ന്യായാധിപന്മാരേ നിങ്ങള്‍ ദിനവും വി-
ധിക്കും വിധി നീതിനിഷ്ഠമാണോ?

വ്യാജം പറയുന്നു ജന്മം മുതല്‍ ദുഷ്ട-
രാദ്യമേ തെറ്റുമവര്‍ക്ക് മാര്‍ഗ്ഗം
ദുഷ്ടത ചിന്തിക്കുന്നെപ്പോഴുമുള്ളത്തി-
ക്രമങ്ങള്‍ പെരുക്കീടുന്നവര്‍

പാമ്പ്‌ കേള്‍ക്കാ മന്ത്രവാദി തന്‍ മന്ത്രമോ
പാമ്പാട്ടിയൂതും കുഴല്‍ നാദമോ
പാമ്പിനെപ്പോലെ ചെകിടരത്രേയവര്‍-
ക്കുണ്ട് വിഷം പാമ്പിനുള്ളപോലെ

പാമ്പിനെപ്പോല്‍ വിഷപ്പല്ലുണ്ട് ദുഷ്ടര്‍ക്ക്
സംരക്ഷിക്കെന്നെയവരില്‍ നിന്ന്
ക്രൂരസിംഹങ്ങങ്ങള്‍ പോലാകുന്നു ദുര്‍ജനം
നാഥാ തകര്‍ക്കേണമേയവരെ

കാണാതെയാകട്ടൊഴുകും ജലം പോലെ
പോകട്ടവര്‍ പുല്ലു പോല്‍ കരിഞ്ഞ്
സൂര്യപ്രകാശമൊരിക്കലും കാണാത്ത
ചാപിള്ള പോലവരായിടട്ടേ

ദുഷ്ടരെയീശ്വരന്‍ ശിക്ഷിക്കും നിശ്ചയം
നീതിമാനോ ലഭിക്കും പ്രശംസ
ചൊല്ലിടുമേവരും നീതിപൂര്‍വ്വം ഭൂവില്‍

രാജാവായ്‌ വാഴുന്നു സര്‍വേശ്വരന്‍ 

No comments:

Post a Comment