വൈരികളില്‍
നിന്ന് രക്ഷിക്കയീശ്വരാ
ദുഷ്ടരില്‍
നിന്നും വിടുതലേക
എന്നെ
വധിപ്പാന്‍ പതിയിരിക്കുന്നവ-
രൊന്നിച്ചെനിക്കെതിരായിയവര്‍
എന്‍
പക്കലുള്ളൊരു കുറ്റവും
കൊണ്ടല്ല
യെന്നെയവര്‍
വേട്ടയാടുവത്
നായ്ക്കളെപ്പോലെ
കുരച്ചവരുച്ചത്തി-
ലന്തിക്ക്
ചുറ്റുന്നു പട്ടണത്തില്‍
മൂര്‍ച്ചയേറിയതാം
വാക്കുകള്‍ കൊണ്ടവര്‍
പട്ടണത്തില്‍
ചൊരിയുന്നസഭ്യം
തീറ്റയ്ക്കായ്
ചുറ്റിത്തിരിയുന്ന നായ്ക്കളെ-
പ്പോലവര്‍
ചുറ്റുന്നു പട്ടണത്തില്‍
തീറ്റ
കിട്ടാഞ്ഞ് മുറുമുറുക്കും
നായ്ക്ക-
ളെപ്പോല്‍
പുലമ്പുന്നവരസഭ്യം
സ്വന്തം
വാക്കുകളവര്‍ക്കെതിരാകട്ടെ
വീഴട്ടവര്‍
കെണിയിലവയാല്‍
ഭൂതലത്തെ
നീതിയോടെ സര്‍വേശ്വരന്‍
വാഴുന്നുവെന്നറിയേണമെങ്ങും
എന്നഭയമവിടുന്ന്
സര്‍വേശ്വരാ
കീര്‍ത്തനങ്ങള്‍
ഞാനങ്ങേയ്ക്ക് പാടും
എന്നോട്
കാരുണ്യമീശ്വരന്‍ കാട്ടുന്ന-
താല്‍
പാടുമെപ്പോഴും
കീര്‍ത്തനങ്ങള്‍
No comments:
Post a Comment