സങ്കീര്‍ത്തനം: 6

കോപത്തോടെന്നെ ശാസിക്കരുതേ നാഥാ
ക്രോധത്തോടെന്നെ ശിക്ഷിക്കരുതേ

അസ്ഥികള്‍ പോലുമുലഞ്ഞിരിക്കുന്നെന്റെ
യാത്മാവുമേറെയസ്വസ്ഥമല്ലോ
കാരുണ്യത്തോടെന്നെ സൌഖ്യമാക്കേണമേ
രക്ഷിക്കുകെന്നുടെ പ്രാണനെയും

ഏറെക്കരഞ്ഞ് തളര്‍ന്നിരിക്കുന്നു ഞാന്‍
കണ്ണീര്‍ നനച്ചിടുന്നെന്‍ കിടക്ക
കണ്‍കള്‍ കുഴിഞ്ഞുപോയ് ദുഃഖഭാരത്താലേ
കണ്ണീരില്‍ ശയ്യ കുതിര്‍ന്നുപോയി
കേട്ടിരിക്കുന്നെന്‍ നിലവിളിയീശ്വരന്‍
പ്രാര്‍ത്ഥയ്ക്കുത്തരമേകിടുന്നു
നാണിച്ചു പിന്തിരിഞ്ഞോടുമെന്‍ വൈരികള്‍

ഓടിയൊളിക്കും പരിഭ്രാന്തരായ് 


No comments:

Post a Comment