സങ്കീര്‍ത്തനം 60

കൈവിട്ടിരിക്കുന്നു ഞങ്ങളെയീശ്വരന്‍
കോപിച്ചിരിക്കുന്നു ഞങ്ങളോട്

ഈശന്‍ വിറപ്പിച്ചിരിക്കുന്നീ ദേശത്തെ
രണ്ടായ് പിളര്‍ന്നിരിക്കുന്നതിനെ
ഏകി ഞങ്ങള്‍ക്ക് പരിഭ്രാന്തി തന്‍ വീഞ്ഞ്
ഏകി ഞങ്ങള്‍ക്ക് കഠിനദുഖം

വൈരിയിന്‍ വില്ലില്‍ നിന്നും രക്ഷ നേടുവാന്‍
കാട്ടി കൊടിയൊന്നടയാളമായ്
രക്ഷിക്ക ഞങ്ങളെയങ്ങേ വലങ്കൈയാല്‍
പ്രാര്‍ഥനയ്ക്കുത്തരമേകിയാലും

നാഥനരുളി: "വിജയാഹ്ലാദത്തോടെ
വീണ്ടെടുക്കും ഞാനെന്‍ പട്ടണങ്ങള്‍
സുക്കോത്ത് താഴ്വര ശേഖേം നഗരവു-
മെന്‍ ജനതയ്ക്ക് വീതിച്ചു നല്‍കും

എന്‍ ചെങ്കോല്‍ യൂദാ, പടത്തൊപ്പിയെഫ്രയീം,
മോവാബ് ഞാന്‍ കുളിച്ചീടും പാത്രം,
എന്‍ചെരുപ്പേദോമിലെന്റേതത്രേ മന-
ശ്ശെ ഗിലയാദ് ഫെലിസ്ത്യദേശവും,"

എദോമിലേക്ക് നയിച്ചാലുമീശ്വരാ
നില്‍ക്കയൊപ്പം രിപുവെയെതിര്‍ക്കാന്‍
നാഥനോടൊത്ത് പോരാടിടും ധീരരായ്

മര്‍ത്യസഹായമോ വ്യര്‍ഥമത്രേ 

No comments:

Post a Comment