സങ്കീര്‍ത്തനം 61

കേള്‍ക്കെന്‍ നിലവിളി കാരുണ്യത്തോടെയെന്‍
യാചന ശ്രദ്ധിക്ക സര്‍വേശ്വരാ

നാഥാ വിളിച്ചപേക്ഷിക്കുന്നേനങ്ങയെ
ഭൂലോകത്തിന്റെയറ്റത്ത് നിന്നും
കേട്ടാലുമെന്റെനിലവിളി സര്‍വേശാ
പാറമേല്‍ നിര്‍ത്തിയാലുമുറപ്പായ്

എന്നഭയമവിടുന്ന് താന്‍, ശക്തമാം
ഗോപുരവും ശത്രുക്കള്‍ക്കെതിരെ
താവക കൂടാരത്തില്‍ വസിക്കട്ടെ ഞാന്‍
കാക്കേണമെന്നെ ചിറകിനുള്ളില്‍

ഭക്തിയോടങ്ങയെയാരാധിപ്പാന്‍ നാഥാ
ഭാഗ്യമെനിക്കങ്ങ് നല്‍കിയതാല്‍
എന്‍ നേര്‍ച്ചകള്‍ സ്വീകരിച്ചതിനാലുമീ-

ശാ ങ്ങേയെന്നും പ്രകീര്‍ത്തിക്കുവേന്‍

No comments:

Post a Comment