സങ്കീര്‍ത്തനം 63

നാഥാ അവിടുന്ന് തന്നെയാണെന്‍ ദൈവം
കാത്തിരിക്കുന്നേനങ്ങേയ്ക്കായി ഞാന്‍
റ്റം വരണ്ട നിലം നീരിനെന്ന പോല്‍
ദാഹിക്കുന്നങ്ങേയ്ക്കായെന്റെയുള്ളം

കാണുവാന്‍ താവക ശക്തി മഹിമയും
കാക്കുന്നു ഞാന്‍ തവ മന്ദിരത്തില്‍
ജീവനെക്കാളഭികാമ്യം തവ ദയ
കീര്‍ത്തിപ്പേനങ്ങയെയെന്നുമെന്നും

ജീവിതകാലമെല്ലാമങ്ങേ വാഴ്ത്തിടും
പ്രാര്‍ഥിച്ചിടും കൈകളെയുയര്‍ത്തി
രാത്രിയില്‍ ധ്യാനിക്കുമ്പോള്‍ തൃപ്തനാകുന്നു
മൃഷ്ടാന്നഭോജ്യം ഭുജിച്ചപോലെ

ഏറ്റം സഹായകനത്രേയെനിക്കങ്ങ്
തേടുന്നഭയം തവ ചിറകില്‍
ഏറ്റം മുറുകെ പിടിക്കുന്നുവങ്ങേ ഞാന്‍

താങ്ങിടുന്നെന്നെ തവ വലങ്കൈ 

No comments:

Post a Comment