സങ്കീര്‍ത്തനം 64

കേള്‍ക്കുകയെന്നുടെ സങ്കടമീശ്വരാ
എന്‍ ജീവനെ സംരക്ഷിക്കണമേ
വൈരികള്‍ തന്‍ ഗൂഢാലോചനയില്‍ നിന്നും
കാരുണ്യത്തോടെന്നെ കാക്കണമേ

ദുഷ്ടര്‍ തന്‍ നാവുകള്‍ മൂര്‍ച്ചയേറും വാള്‍കള്‍
വാക്കുകളോ വിഷാസ്ത്രം പോലെയും
എയ്യുന്നവര്‍ നിഷ്ക്കളങ്കരെയമ്പുകള്‍
വച്ചിടുന്നു കെണിയുമവര്‍ക്കായ്

ആരും കാണുന്നില്ലീ ദുഷ്ടപ്രവൃത്തിക-
ളെന്ന് നിനയ്ക്കുന്നു ഭോഷരവര്‍
കാണുമെല്ലാം നാഥനെയ്തിടുമസ്ത്രങ്ങ-
ളേല്‍ക്കും മുറിവ് നിനയാ നേരം

ആക്ഷേപിച്ചീടുമവരെയെല്ലാവരും
ഘോഷിക്കും ദൈവത്തിന്‍ മാഹാത്മ്യവും
സജ്ജനം സര്‍വേശനിലഭയം തേടു-

മീശനെയേറ്റം പുകഴ്ത്തുമവര്‍ 

No comments:

Post a Comment