സങ്കീര്‍ത്തനം 65

സീയോനില്‍ വാസം ചെയ്തീടും സര്‍വേശ്വരാ
അങ്ങയെയാരാധിപ്പതുചിതം

പ്രാര്‍ഥന കേള്‍ക്കുന്ന ദൈവമേ സര്‍വരും
പാപത്തിന്‍ ഭാരവുമായ് വരുന്നു
പാപവിചാരങ്ങള്‍ കീഴടക്കീടുമ്പോള്‍
പൂര്‍ണമായ് നീക്കിടുമങ്ങവയെ

ആരാധിച്ചീടുവാനങ്ങ് തെരഞ്ഞെടു-
ത്തോരാം ജനമനുഗൃഹീതരാം
നാഥാ സര്‍വേശ്വരാ അങ്ങ് ഞങ്ങള്‍ക്കായ് മ-
ഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവല്ലോ

ഭൂമിക്ക് നാഥാ പ്രത്യാശയവിടുന്ന്
ആഴികള്‍ക്കുവിടുന്ന് തന്നെ
ഏറ്റമുറപ്പിച്ച് നിര്‍ത്തും മലകളെ
ആഴികളെ ശാന്തമാക്കിടുന്നു

ഈശന്റെയത്ഭുതകൃത്യങ്ങള്‍ ദര്‍ശിച്ച്
ഭീതിപ്പെടുന്നേറ്റമെല്ലാവരും
ഭൂമിക്ക് വേണ്ടും മഴയേകി രക്ഷിക്കും
നല്കിടുമേറ്റം ഫലപുഷ്ടിയും

റെ സമൃദ്ധിയായ് തരിശുഭൂവിലും
നാഥന്‍ വളര്‍ത്തുന്നു പുല്‍പ്പുറങ്ങള്‍
ആട്ടിന്‍പറ്റങ്ങളാല്‍ നിറഞ്ഞിരിപ്പവ

ആഹ്ലാദത്താല്‍ തുള്ളിച്ചാടുന്നവ

No comments:

Post a Comment