ലോകമെങ്ങുമറിയപ്പെടുന്നു
നാഥന്‍
ഈശ്വരനാമം
മഹത്വപൂര്‍ണം
സീയോന്‍മലയതില്‍
യേരുശലേമിങ്കല്‍
യാഹാമീശന്‍
വാസം ചെയ്തിടുന്നു
ശൈലങ്ങളെക്കാള്‍
മഹോന്നതനങ്ങ് മാ-
ഹാത്മ്യമേറിയോനുമത്രേയങ്ങ്
നാഥന്‍
തകര്‍ത്തു കളഞ്ഞു ശത്രുക്കള്‍
തന്‍
വാള്‍കള്‍
പരിചകളമ്പുകളും
ശാസിച്ചപ്പോഴേക്കും
ചേതനയറ്റുപോയ്
തേരാളികള്‍ക്കും
കുതിരകള്‍ക്കും
ആര്‍
നില്‍ക്കുമീശന്‍ കോപിച്ചാല്‍
തിരുമുമ്പില്‍
ഏവരുമങ്ങേ
ഭയപ്പെടുന്നു
വാനത്തില്‍
നിന്നീശന്‍ പ്രസ്താവിച്ചു
വിധി
ഭൂമി
നടുങ്ങി വിറച്ചു പോയി
നാഥന്‍
വിധി നടപ്പാക്കാനെഴുന്നേറ്റു
പീഡിതരെയാകെ
രക്ഷിക്കുവാന്‍
ദൈവകോപത്തില്‍
നിന്നും രക്ഷ നേടുവോര്‍
ചേര്‍ന്നു
നില്‍ക്കുമീശനോടുകൂടെ
No comments:
Post a Comment