സങ്കീര്‍ത്തനം: 8

താവക മഹത്വം നാഥാ ഭൂതലമെങ്ങും നിറഞ്ഞ്
വാനത്തോളമുയര്‍ന്നുമതുല്ലസിക്കുന്നു
താവകമാഹാത്മ്യം പൈതങ്ങള്‍ പോലും പ്രകീര്‍ത്തിക്കുന്നു
സര്‍വേശ്വരാ ഭൂലോകത്തിന്നതിര്‍ത്തിയോളം

നാഥാ തവ സൃഷ്ടിയാകുമാകാശമണ്ഡലത്തെയും
ചന്ദ്രതാരവൃന്ദങ്ങളേയും കണ്ടിടുമ്പോള്‍
മാനുഷനെയോര്‍ത്തീടുവാനെന്ത്‌ മേന്മയുണ്ടവന്
എന്തര്‍ഹത തവ പരിഗണന നേടാന്‍

എങ്കിലും മഹിമയും തേജസ്സുമണിയിച്ചവനെ
വാഴിച്ചു സകലത്തിനുമധിപതിയായ്
താവക പ്രതിനിധിയായ് ഭൂമി ഭരിക്കുവാനേകി
എല്ലാറ്റിനെയുമവന്റെ കാല്‍ക്കീഴുമാക്കി

പക്ഷിമൃഗാദികളേയും മത്സ്യങ്ങളേയും വാഴുന്നു

മാനുഷനീശ്വരനുടെ പ്രതിമയായി  

No comments:

Post a Comment