ന്യായാധിപന്‍മാരെ
ന്യായം വിധിക്കുന്നു
ന്യായാധിപന്മാര്‍ക്ക്
ന്യായാധിപന്‍:
"എത്രനാളന്യായമായി
വിധിച്ചിടും?
ദുഷ്ടരിന്‍
പക്ഷത്ത് ചേര്‍ന്ന് നില്‍ക്കും?
ന്യായം
പാലിച്ചു കൊടുക്കുവിന്‍
വേദനി-
ച്ചീടുമനാഥരഗതികള്‍ക്ക്!
പീഡിതരായോര്‍ക്കുമേറ്റമെളിയോര്‍ക്കും
നീതി
നടപ്പാക്കുകില്ലേ നിങ്ങള്‍!
രക്ഷിച്ചിടുവിനെളിയവരെ
നിങ്ങള്‍
ദുഷ്ടരിന്‍
കൈകളില്‍ നിന്ന് വേഗം
തിന്മ
തന്നന്ധകാരത്തില്‍ നടന്നിടും
നീതികെട്ടോര്‍ക്ക്
വിവേകമില്ല
ഭൂവിലെ
ജീവിതത്തിന്നടിസ്ഥാനങ്ങള്‍
ആകെയിളകി
മറിഞ്ഞുപോയി
ഈശ്വരന്‍
തന്‍റെപ്രതിനിധികള്‍
നിങ്ങ-
ളെങ്കിലും
നിങ്ങള്‍ മരണയോഗ്യര്‍"
നാഥാ
വിധിക്കയെഴുന്നേറ്റ് ഭൂമിയെ
ഭൂവാസികള്‍
തവ സ്വന്തമല്ലോ
No comments:
Post a Comment