സങ്കീര്‍ത്തനം 83

മൌനമായങ്ങിരുന്നീടരുതേ നാഥാ
നിശ്ചലനായുമിരിക്കരുതേ

താവകവൈരികളങ്ങേയ്ക്കെതിരായി
ഗൂഢമായ് പദ്ധതികള്‍ നിനപ്പൂ
നാഥാ തവ ജനത്തിന്നെതിരായവര്‍
ഒത്തുകൂടുന്നു രഹസ്യമായി

ചൊല്ലുന്നവര്‍: "വരൂ ഭൂമിയില്‍ നിന്നും തു-
ടച്ചു നീക്കീടാമിസ്രായേലിനെ
അപ്പേര് പോലൂമീ ഭൂമിയിലാരുമോര്‍-
ത്തീടുവാന്‍ സംഗതിയാകരുത്"

മോവാബ്യരമ്മോന്യരേദോമ്യര്‍, ഫെലിസ്ത്യര്‍
അസ്സീറിയക്കാറിശ്മായേലിയക്കാര്‍
ഒത്തൊരുമിച്ചിവര്‍ നാഥന്നെതിരായി-
യുണ്ടാക്കി ശക്തമാം സഖ്യമൊന്ന്

നാഥാ അവര്‍ക്കെതിരായെഴുന്നേല്‍ക്കുക
കാറ്റില്‍ പതിര് പോല്‍ പാറട്ടവര്‍
അഗ്നി വനത്തെ ദഹിപ്പിക്കും പോലവേ
ഇല്ലാതെയായിത്തീരട്ടെയവര്‍

No comments:

Post a Comment