സങ്കീര്‍ത്തനം 87

നാഥന്‍ സ്ഥാപിച്ച നഗരമിതാ നില്‍പ്പൂ
ന്‍റെവിശുദ്ധമാം പര്‍വതത്തില്‍

മറ്റെല്ലാ വാസസ്ഥാനങ്ങളെക്കാളും സര്‍-
വേശ്വരന്‍ സീയോനെ സ്നേഹിക്കുന്നു
ദൈവനഗരമേ നിന്നെക്കുറിച്ച് മ-
ഹത്താം കാര്യങ്ങളരുളിടുന്നു

ബാബിലോണീജിപ്റ്റിത്യോപ്യാഫെലിസ്ത്യ സോര്‍
എന്നിവിടങ്ങളില്‍ നിന്നുള്ളോരും
സീയോനിന്‍ പൌരത്വം സ്വീകരിച്ചീടുന്നു
ഏറ്റമഭിമാനം കൊള്ളുന്നതില്‍

നാഥന്‍ സീയോനിന്‍ ജനസംഖ്യ നോക്കുമ്പോള്‍
എണ്ണുമവരെയും പൌരന്മാരായ്
നര്‍ത്തനമാടിയവര്‍ പാടുമിങ്ങനെ:
ഞങ്ങളുമീനാടിന്‍ സന്തതികള്‍

No comments:

Post a Comment