പൂര്‍ണഹൃത്തോടെ
ഞാന്‍ നന്ദിയര്‍പ്പിക്കുന്നു
വര്‍ണിച്ചിടുന്നു
തന്നത്ഭുങ്ങള്‍
കീര്‍ത്തിപ്പേനാനന്ദമോടെ
സര്‍വേശനെ
ഉല്ലാസഗീതത്താലാരാധിപ്പേന്‍
ന്യായാസനത്തിലിരുന്ന്
വിധിക്കുന്നു
നീതിപൂര്‍വ്വം
നാഥന്‍ ഭൂതലത്തെ
ഏവരേയും
ന്യായപൂര്‍വ്വം വിധിക്കുന്നു
ദുഷ്ടരെയില്ലായ്മ
ചെയ്തിടുന്നു
പീഡിതര്‍ക്കെന്നുമൊരഭയസ്ഥാനവും
രക്ഷാസങ്കേതവും
നാഥനത്രേ
താവക
സന്നിധെയെത്തുവോരെ നാഥന്‍
ഇല്ലയൊരുനാളും
കൈവിടില്ല
ദുഷ്ടര്‍
കുഴിക്കും കുഴിയിലവര്‍ വീഴും
മൃത്യുഗര്‍ത്തത്തിലവര്‍
പതിക്കും
എന്നാല്‍
ദരിദ്രരെ വിസ്മരിക്കാ ദൈവം
സംരക്ഷയേകുമെളിയവര്‍ക്കായ്
ഈശ്വരാ
കാരുണ്യം കാട്ടുകയെന്നോട്
വൈരികളില്‍
നിന്ന് രക്ഷിക്കുക
സീയോന്‍
നഗരകവാടത്തിങ്കല്‍ നിന്ന്
നാഥന്
സ്തോത്രമര്‍പ്പിച്ചിടും
ഞാന്‍
No comments:
Post a Comment