യാഹിന്റെ
ന്യായപ്രമാണത്തിലെന്നാളു--
മാഹ്ലാദിക്കുന്നവര്‍
ധന്യരത്രേ
ഏറ്റം
വളര്‍ന്നവര്‍ കായ്ക്കും
ഫലമേറെ-
യാറ്റരികില്‍
നില്‍ക്കും വന്മരം പോല്‍
തേടില്ലവര്‍
ദുരാലോചനയേതുമേ
യോടില്ലവര്‍
ദുഷ്ടമാര്‍ഗ്ഗമതില്‍
കാണില്ലവര്‍
ദൈവനിന്ദകരോടൊപ്പം
ധ്യാനിക്കും
ന്യായപ്രമാണമെന്നും
ദുര്‍ജനം
ചെയ്തിടും കൃത്യങ്ങള്‍
നിഷ്ഫലം
കാറ്റില്‍
പതിരു പോല്‍ പാറുമവര്‍
കുറ്റം
വിധിക്കുമവരെ സര്‍വേശ്വരന്‍
മാറ്റിടും
സജ്ജനമദ്ധ്യേ നിന്നും
ഈശന്‍
വഴികാട്ടും സജ്ജനത്തിന്നെന്നാല്‍
നാശത്തിലേക്ക്
ദുഷ്ടര്‍ ചരിക്കും
No comments:
Post a Comment