സങ്കീര്‍ത്തനം: 26

നീതി നടത്തിത്തന്നാലുമെന്നീശ്വരാ
ജീവിക്കുവേന്‍ നിഷ്ക്കളങ്കനായി
എന്നെയവിടുന്ന് നന്നായ് പരിശോധി-
ച്ചെന്‍ ഹൃദയത്തെയുരച്ച് നോക്ക

മാറാത്ത താവക സ്നേഹത്തിലെന്നുടെ
ദൃഷ്ടികളെപ്പോഴും വച്ചിടുന്നു.
എന്നെ നയിക്കുന്നു തവ വിശ്വസ്തത
കൈകഴുകും നിഷ്ക്കളങ്കതയില്‍

കൂട്ട് കൂടുന്നില്ല വഞ്ചകരോട് ഞാന്‍
ദുഷ്ടസംസര്‍ഗ്ഗം വെറുക്കുന്നു ഞാന്‍
കാപട്യമുള്ളോരുമൊത്ത് ചേരില്ല ഞാന്‍
നീചരോടൊട്ടും സഖിത്വമില്ല

യാഗപീഠത്തെ പ്രദക്ഷിണം ചെയ്യുന്നേ-
നാലപിപ്പൂ തവ കീര്‍ത്തനങ്ങള്‍
സ്നേഹിച്ചിടുന്നു സര്‍വേശാ അവിടുന്ന്
വാസം ചെയ്തീടും മഹാലയത്തെ

പാപികള്‍ക്കും രക്തദാഹികള്‍ക്കുമൊപ്പം
തൂത്തെറിഞ്ഞീടരുതെന്നെ നാഥാ
ചെയ്യുന്നവര്‍ ദുഷ്കൃത്യങ്ങള്‍ കരങ്ങളാല്‍
കോഴയാലും നിറഞ്ഞിടുന്നവ

കാപട്യമില്ലാതെ ജീവിക്കുമെന്നും ഞാന്‍
കാരുണ്യം തോന്നി രക്ഷിക്കുകെന്നെ
ആശ്രയിക്കുന്നേന്‍ പതറാതെയീശനില്‍

നാഥനെ വാഴ്ത്തും മഹാസഭയില്‍ 

No comments:

Post a Comment