മൌനമായ്
കാക്കുന്നു സര്‍വേശനായി
ഞാന്‍
തന്നില്‍
നിന്നും രക്ഷ വന്നിടുന്നു
ഞാനഭയം
തേടും പാറയും കോട്ടയു-
മീശനതാല്‍
ഞാന്‍ കുലുങ്ങുകില്ല
ആശ്രയം
വയ്പിന്‍ ജനമേ
സര്‍വേശനില്‍
തന്‍മുമ്പിലുള്ളം
നന്നായ് പകരിന്‍
ഉന്നതിയില്‍
നിന്നുമെന്നെ മറിച്ചിടാന്‍
നോക്കുന്നുണ്ടെപ്പോഴുമെന്‍
രിപുക്കള്‍
നാവ്
കൊണ്ടെന്നെയനുഗ്രഹിച്ചീടുവോ-
രുള്ളം
കൊണ്ടെന്നെ ശപിച്ചിടുന്നു
ത്രാസിന്റെ
തട്ടൊന്നില്‍ മര്‍ത്യനെ
തൂക്കിയാല്‍
ശ്വാസത്തെക്കാള്‍
ഭാരമില്ലവന്
ഇല്ലൊരു
ഭേദവുമില്ല ദരിദ്രരും
സമ്പന്നരും
തമ്മിലക്കാര്യത്തില്‍
ആശ്രയിച്ചീടരുതക്രമമാര്‍ഗത്തി
ലാശ
വച്ചീടാ കവര്‍ച്ചയിലും
ഏറെ
ധനം നേടിയെന്ന് കണ്ടാലതില്‍
മാനസം
വയ്പത് ബുദ്ധിമോശം
ശക്തിയങ്ങേയ്ക്കുള്ളതെന്നരുളി
നാഥാ
താവകമേ
മഹാകാരുണ്യവും
തൂക്കി
നോക്കിയങ്ങ് മര്‍ത്യപ്രവൃത്തികള്‍
തക്ക
പ്രതിഫലമേകിടുന്നു
No comments:
Post a Comment