സങ്കീര്‍ത്തനം 86

നാഥാ തവ കാതുകളെന്‍ പേര്‍ക്ക് തിരിക്കേണമേ
ഞാനെളിയോന്‍ ഞാന്‍ ദരിദ്രന്‍ കാക്കുകെന്‍റെപ്രാണനെ
നാഥനോട് കേണപേക്ഷിക്കുന്നു ഞാന്‍ നിരന്തരം
കാരുണ്യത്തോടാനന്ദിപ്പിക്കേണമേയീദാസനെ

ഈശനെത്ര നല്ലവനേറ്റം ക്ഷമയുമുള്ളവന്‍
കേണപേക്ഷിക്കുന്നവരില്‍ സ്നേഹം പകരുന്നവന്‍
ആരുമില്ല ദേവന്മാരിലീശ്വരന്ന് തുല്യനായ്
ഏവരും നമിച്ചിടും പ്രകീര്‍ത്തിച്ചീടുമങ്ങയെ

നേരായുള്ള ജീവിതത്തിന്‍ പാത കാട്ടിത്തന്നാലും
ഏകാഗ്രതയുള്ള മനം നല്‍കതില്‍ നടക്കുവാന്‍
പൂര്‍ണഹൃദയത്തോടീശ്വരന്ന് സ്തുതി പാടിടും
താവകനാമത്തെയെന്നും കീര്‍ത്തിച്ചു പാടീടും ഞാന്‍

ഈശ്വരന്‍റെമാറ്റമില്ലാക്കാരുണ്യം മഹത്തല്ലോ
മോചിപ്പിച്ചു മൃത്യുവിന്‍ പിടിയില്‍ നിന്നുമീശ്വരന്‍
ദോഷമെനിക്കായ് വരുത്താന്‍ നോക്കുന്നഹങ്കാരികള്‍
എങ്കിലോ കരുണയോടീ ദാസനെ രക്ഷിക്കണേ

No comments:

Post a Comment